Friday, September 20, 2024

എടക്കഴിയൂർ  സീതി  സാഹിബ് ഹൈസ്കൂൾ ഒ.എസ്.എ അമ്പതാം  വാർഷികം; സ്വാഗത സംഘം രൂപീകരണ യോഗം നാളെ

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂളിലെ ഒ.എസ്.എ അമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം നാളെ നടക്കും. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സീതി സാഹിബ് സ്കൂളിൽ നടക്കുന്ന യോഗത്തിൽ സ്കൂളിൽ ഇതുവരെ പഠിച്ചിറങ്ങിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കമ്മിറ്റി ഭാരവാഹികളായ ഷബീർ കല്ലയിൽ, ഹംസ മാസ്റ്റർ, റഷീദ്, അബ്ദുൽ ഖാദർ, അബ്‌ദുൾ റഹ്മാൻ, ബഷീർ, ഷാഫി, ഷാനിഗഫൂർ , വിനു വസുന്ധരൻ, സീനത്ത്, ഷമീറ,ഷാഹിന, ജബ്ബാർ , മൻസൂർ നിസാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 7558855569, 9400517582, 9895555700 ഈ നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments