Saturday, April 19, 2025

യുവതിക്ക് അശ്ലീല വീഡിയോ അയച്ചു; പോലീസുകാരന് സസ്പെൻഷൻ

അന്തിക്കാട്: യുവതിക്ക് അശ്ലീല വീഡിയോ അയച്ച  പോലീസുകാരന് സസ്പെൻഷൻ. പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെ സസ്പെന്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശി ആണ് ഇയാൾ. വാഹന ചെക്കിങ്ങിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച് അപമാനിച്ചെന്നുമായിരുന്നു  പരാതി. അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്.പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments