Saturday, April 12, 2025

പ്രണയം നടിച്ച് പീഡനം; പോലീസുകാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പീഡന കേസിൽ പോലീസുകരൻ കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്ത് നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂർ പൊലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നൽകിയത്. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണിത്തുറ കെ.എ.പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതി. നിലവിൽ മതിലകം സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു. നേരത്തേ കൊടുങ്ങല്ലൂർ സ്റ്റേഷനിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments