Sunday, February 22, 2026

ഗവർണർക്കെതിരെ ചാവക്കാട് ഡി.വൈ.എഫ്.ഐ പ്രതിഷേധം

ചാവക്കാട്: യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരെ പിരിച്ച് വിട്ട് ആർ.എസ്.എസ് വൽകരണം നടപ്പാക്കാനുള്ള ഗവർണറുടെ
ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ചാവക്കാട് ഡി.വൈ.എഫ്.ഐ പ്രതിഷേധം. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എറിൻ ആന്റണി ഉദ്ഘാടനം ചെയ്തു. കെ.എസ് അനൂപ് അധ്യക്ഷത വഹിച്ചു. കെ.യു ജാബിർ, ടി അഭിജിത്ത്, സി.എസ് ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു. ടി.എം ഷഫീക് സ്വാഗതവും കെ.എസ് വിഷ്ണു നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments