Saturday, November 23, 2024

യുവാവിനെ വധിക്കാൻ ശ്രമം; പ്രതിക്ക് 22 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ

ചാവക്കാട്: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. കാക്കശ്ശേരി കല്ലൂരയിൽ വീട്ടിൽ ഷാഫിദിനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. കാക്കശ്ശേരി സ്വദേശി റെജിയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments