Friday, April 4, 2025

പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും കള്ളുഷാപ്പില്‍; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം നേതാക്കൾ പാർട്ടി അംഗത്വം രാജിവെച്ചു

തൃശ്ശൂര്‍: കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും കള്ളു ഷാപ്പില്‍ പോയ ചിത്രം വിവാദമായതിനെ തുടര്‍ന്ന് പ്രസിഡന്റിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കാട്ടൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ രാജിവെച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായി മനോജ് വലിയപറമ്പില്‍, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറിയും എല്‍ സി മെമ്പറുമായ എം.എന്‍ സുമിത്രന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജി വെച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സുമിത്രന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും ഏരിയ കമ്മിറ്റിയ്ക്കും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന അടിയന്തിര ലോക്കല്‍ കമ്മിറ്റി യോഗം കാട്ടൂരില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി ഉണ്ടാകില്ലെന്ന് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments