Friday, September 20, 2024

എടക്കഴിയൂരിൽ കെ.എസ്.ആർ.ടി.സി റിക്കവറി വാനിന് നേരെ കല്ലേറ്; പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

ചാവക്കാട്: എടക്കഴിയൂരിൽ കെ.എസ്.ആർ.ടി.സി റിക്കവറി വാനിന് നേരെ കല്ലേറ് നടത്തിയ സംഭവത്തിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. എടക്കഴിയൂർ ചിന്നാലിൽ വീട്ടിൽ മുഹമ്മദ് റിയാസി(35)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണു ഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.വി വിജിത്ത്, കണ്ണൻ, സി.പി.ഒമാരായ മെൽവിൻ, വിനോദ്, മുജീബ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ രാവിലെ എടക്കഴിയൂർ അതിർത്തി നാലാം കല്ലിൽ വെച്ചാണ് സംഭവം. ചാലക്കുടിയിൽ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ചില്ല് പൊടി കണ്ണിലേക്ക് തെറിച്ച് ഡ്രെെവർ പുല്ലഴി സ്വദേശി ഷിബുവിന് പരിക്കേറ്റിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments