കോഴിക്കോട്: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചെന്ന് വ്യാജ പ്രചാരണം. മീഡിയ വൺ ചാനലിന്റെ പേരും ലോഗോയും ഉൾപ്പെടുത്തിയുള്ള വ്യാജ പോസ്റ്ററാണ് ഇതിനായി പ്രചരിപ്പിക്കുന്നത്. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.