Saturday, November 23, 2024

ദേശീയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഹർത്താൽ മുന്നറിയിപ്പുമായി പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ, ഇ .ഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. ദേശീയ – സംസ്ഥാന – പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടു കിട്ടിയില്ലെങ്കിൽ ഹർത്താലടക്കമുള്ള പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുമെന്നും സത്താർ മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments