ചാവക്കാട്: പുന്ന സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മൂലം ഖത്തറിൽ നിര്യാതനായി. കോമലത്ത് വീട്ടിൽ ഹംസയുടെ മകൻ നിസാം (37) ആണ് മരിച്ചത്. ഇന്നലെ സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് ഉച്ച ഭക്ഷണം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ തന്നെ വിശ്രമിക്കാൻ കിടക്കുകയായിരുന്നു. സമയം ഏറെയായിട്ടും എഴുന്നേൽക്കാതായതോടെ സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മെക്കാനിക്കൽ എഞ്ചിനീയറായ നിസാം ഖത്തറിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.