Friday, September 20, 2024

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി; കടപ്പുറം ഗവ. വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം

കടപ്പുറം: 2021 -22 എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് 1997-98 എസ്.എസ്.എൽ.സി ബാച്ച് ഉപഹാര സമർപ്പണം നടത്തി. ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സ്കൂളിന് ഉപഹാരം സമർപ്പിച്ചത്.

സ്കൂൾ പ്രിൻസിപ്പിൾ രാജി ടീച്ചർ ഉപഹാരം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി.എം മുജീബ്, അധ്യാപകരായ സെഫിയ, ബിന്ദു, നാജിയ, ബീന, ബിന്ദു കൃഷ്ണൻ, അജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സഫീറ, റസിയ, ഇസ്മായിൽ, ജലീൽ, റഷീദ്, അമീർ, സക്കീബ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments