Friday, April 4, 2025

എരുമപ്പെട്ടി സ്വദേശിയായ യുവാവിനെ ബംഗാളിൽ അജ്ഞാത സംഘം ബന്ധിയാക്കി; പത്ത് ലക്ഷം രൂപ നൽകിയാൽ വിട്ടയക്കാമെന്ന് സംഘം

കുന്നംകുളം: എരുമപ്പെട്ടി സ്വദേശിയായ യുവാവിനെ മോചന ദ്രവ്യം ആവശ്യപ്പെട്ട് ബംഗാളിൽ അജ്ഞാത സംഘം ബന്ധിയാക്കി. എരുമപ്പെട്ടി ഐ.ടി.സി ക്ക് സമീപം താമസിക്കുന്ന തളികപറമ്പിൽ പരേതനായ സൈതാലി -ആസിയ ദമ്പതികളുടെ മകൻ ഹാരിസി(33)നെയാണ് കവർച്ചാ സംഘം ഈസ്റ്റ് ബംഗാളിലെ അഞ്ജാത കേന്ദ്രത്തിൽ ബന്ധിയാക്കിയിരിക്കുന്നത്. ഇയാളെ മോചിപ്പിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് സംഘം ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു. ഹാരിസിൻ്റെ ഫോണിൽ നിന്നാണ് കവർച്ചാ സംഘം ബന്ധുക്കളെ വിളിച്ച് കൊണ്ടിരിക്കുന്നത്. പിതാവിൻ്റെ നാടായ കർണ്ണാടക ബെല്ലാരിയിലെ ഹോസ്പേട്ട കമലാപുരം എന്ന സ്ഥലത്ത് സ്വകാര്യ ഇൻ്റീരിയർ ഡെക്കറേഷൻ കമ്പനി നടത്തി വരുകയാണ് ഹാരിസ്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments