Saturday, November 23, 2024

എടക്കഴിയൂരിൽ മിനി ഹാർബർ അനുവദിക്കണം; എടക്കഴിയൂർ മഹല്ല് കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

പുന്നയൂർ: ആയിരക്കണക്കിന് മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ സാദ്ധ്യതയുള്ള എടക്കഴിയൂർ ബീച്ചിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി. ഫിഷറീസ് ആന്റ് ഹാർബർ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് എടക്കഴിയൂർ മഹല്ല് കമ്മിറ്റിയാണ് നിവേദനം നൽകിയത്.
മഹല്ല് പ്രസിഡണ്ട് ആർ.വി മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി കെ.വി മൊയ്തുട്ടി, മെമ്പർമാരായ മുജീബ് പുളിക്കുന്നത്ത്, നാസർ കല്ലിങ്ങൽ, എം കുഞ്ഞിമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
എടക്കഴിയൂർ കടപ്പുറത്ത് നൂറിൽ പരം ചെറുവള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നുണ്ട്. മിനി ഹാർബർ ഇല്ലാത്തതിനാൽ എടക്കഴിയൂരിലെയും പരിസര പ്രദേശങ്ങളിലെയും വലി വള്ളങ്ങൾ ചേറ്റുവയിലാണ് മൽസ്യം ഇറക്കുന്നത്. മുവ്വായിരത്തോളം കുടുംബങ്ങളുള്ള എടക്കഴിയൂരിൽ ഭൂരിഭാഗവും മത്സ്യബന്ധനമായി ബന്ധപ്പെട്ടവരാണ്. ദിനംപ്രതി കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് ഇവിടെ മൽസ്യ ബന്ധനം നടത്തുന്നത്. കൂടാതെ ദിനംപ്രതി വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. ജില്ലയിലെ ഏക ഹാർബറുള്ളത് ചേറ്റുവയിലാണ്. പൊന്നായിൽ നിന്നും ചേറ്റുവയുടെയും മധ്യത്തിലാണ് എടക്കഴിയൂർ കടപ്പുറം. ഭൂമിശാസ്ത്രപരമായി എല്ലാ അനുകൂല ഘടകങ്ങളും എടക്കഴിയൂരിനുണ്ട്. കരയോട് ഏറ്റവും അടുത്ത് വള്ളം അടുപ്പിച്ച് വിൽപ്പന നടത്തുവാൻ മഹല്ല് കമ്മിറ്റിയുടെ റോഡ് പണി കഴിപ്പിച്ചുട്ടുണ്ട്. മത്സ്യം വിൽപ്പന നടത്തുന്നതിന് ഫ്ളാറ്റ് ഫോമും ടോയ്ലറ്റ് സംവിധാനവും നേരത്തെ ഫിഷറീസ് വകുപ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നും എം.പി ഫണ്ടിൽ നിന്നുള്ള ഹൈമാസ്സ് ലൈറ്റും കടപ്പുറത്ത് തന്നെ ഐസ് പ്ലാന്റും ഉണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments