Friday, September 20, 2024

ഗതാഗതം തടസ്സപ്പെടുത്തി ഓണാഘോഷം; അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം: പരപ്പനങ്ങാടിയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഓണാഘോഷം നടത്തിയ വിദ്യാർത്ഥികളുടെ പേരിൽ കേസ്. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments