Friday, September 20, 2024

ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റും സംഘം പ്രസിഡന്റ്‌ കൂടിയായ കെ.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടറും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് വി ഉസ്മാൻ, സംഘം സെക്രട്ടറി ഷൈനി വർഗീസ് സി.എം.എ ട്രഷറർ കെ.കെ സേതുമാധവൻ എന്നിവർ സംസാരിച്ചു. ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, യൂത്ത് വിംഗ്, വനിതാവിങ് ഭാരവാഹികൾ, സംഘം, സി.എം.എ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments