Saturday, November 23, 2024

വടക്കേക്കാട് ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ചു; നാല് പേർ അറസ്റ്റില്‍

വടക്കേക്കാട്: കപ്ലിയങ്ങാട് യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്റ്റില്‍.
വടക്കേകാട് കല്ലിങ്ങല്‍ പുല്ലങ്കോടന്‍ മുഹമ്മദ് മുസ്തഫ (35), പെരിഞ്ചേരി വീട്ടില്‍ നബീല്‍ (26), ചൂതംകുളം മദനപ്പൂ വീട്ടില്‍ റംസുദീന്‍ (23), കൊമ്പത്തയില്‍ നൈഫുദീന്‍ ദാര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ചമ്മന്നൂര്‍ കൊട്ടിയാട്ടില്‍ രാഹുലിനെ (23) ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 26 നു രാത്രി 9.30 ഓടെയാണ് രാഹുലിനെ നാലംഘ സംഘം ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘം രാഹുല്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു വീഴ്ത്തി ഇരുമ്പു പൈപ്പ് ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കപ്ലേങ്ങാട് ചെറുപാലത്തിനു സമീപത്താണ് സംഭവമുണ്ടായത്. പ്രതികള്‍ സ്റ്റേഷന്‍ റൗഡില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ക്രമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ ജാമ്യം ലഭിച്ചില്ല. ഇതേ തുടര്‍ന്നു സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments