Friday, September 20, 2024

വാടാനപ്പള്ളി സെന്ററിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

വാടാനപ്പള്ളി: വാടാനപ്പള്ളി സെന്ററിൽ ക്ഷേത്രത്തിന് മുന്നിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന ഇടുക്കി സ്വദേശികളായ നാലു പേർക്ക് പരിക്ക്. ഇടുക്കി അരങ്ങത്ത് ലിറ്റിൽ മരിയ (25) തോമസ് (61), അമൽ തോമസ് (21), ഐവി തോമസ് (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments