Saturday, August 16, 2025

ദേവസ്വം സ്റ്റാഫ് വെൽഫയർ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ: ദേവസ്വം സ്റ്റാഫ് വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി അത്തപൂക്കള മൽസരം നടത്തി. തെക്കേ നട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന മൽസരത്തിൽ പത്തു ടീമുകൾ പങ്കെടുത്തു. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിനാണ് ഒന്നാം സമ്മാനം. മല്ലിശ്ശേരി ഉണ്ണി സ്മാരക എവർ ട്രോളിങ്ങ് ട്രോഫിയും 1001 രൂപയും ഒന്നാം സമ്മാനം നേടിയ ടീമിന് ലഭിച്ചു. കൃഷ്ണനാട്ടം വിഭാഗത്തിനാണ് രണ്ടാം സമ്മാനം. ക്ഷേത്രം ജീവനക്കാർ ഒരുക്കിയ പൂക്കളത്തിനാണ് മൂന്നാം സ്ഥാനം. വിജയികൾക്ക് ദേവസ്വം ഭരണസമിതി അംഗം സി മനോജ് സമ്മാനങ്ങൾ നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments