Thursday, April 3, 2025

ആറങ്ങാടി അംഗൻവാടിയിലേക്ക് കിച്ചൻ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും നൽകി പൂർവ്വ വിദ്യാർത്ഥികൾ

കടപ്പുറം: ഓണാഘോഷങ്ങളുടെ ഭാഗമായി കടപ്പുറം ആറങ്ങാടി അംഗൻവാടിയിലേക്ക് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കിച്ചൻ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും നൽകി. പൂർവ്വ വിദ്യാർത്ഥികളായ ബി-കോം രണ്ടാംവർഷ വിദ്യാർഥി പി.സി സജാദ്, പ്ലസ് വൺ വിദ്യാർത്ഥിനി സാലിഹ എന്നിവരാണ് കിച്ചൻ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും നൽകിയത്. വാർഡ് മെമ്പർ ഇബ്രാഹിം ഉപകരണങ്ങൾ ഏറ്റുവാങ്ങി. അംഗൻവാടിയിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കൾ, എ.എൽ.എം.സി കമ്മിറ്റി അംഗങ്ങൾ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments