ഗുരുവായൂർ: അനിഴം നാളായ ഇന്ന് ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത് ഊഞ്ഞാലാടുന്ന രാധാകൃഷ്ണ രൂപം. ഗുരുവായൂർ സ്വദേശികളായ രമേഷ് ബാലാമണി, കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രമോദ് ഗുരുവായൂർ, അജീഷ് ഗുരുവായൂർ , വിഷ്ണു ഊട്ടു മഠത്തിൽ, വിജീഷ് ഏറത്ത്, സുരേഷ് കാരക്കാട്, നിഖിൽ മല്ലിശ്ശേരി തുടങ്ങിയ കലാകാരൻമാരാണ് 15 അടി നീളത്തിൽ പൂക്കളമൊരുക്കിയത്.
35000 രൂപ ചിലവിൽ 50 കിലോ പൂക്കൾവേണ്ടി വന്ന പൂക്കളം ഗുരുവായൂരിലെ വ്യാപാര സ്ഥാപനമായ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്താണ് സ്പോൺസർ ചെയ്തത്.
ഫോട്ടോ: സരിത സ്റ്റുഡിയോ,ഗുരുവായൂർ