Friday, September 20, 2024

ഖത്തർ മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ സ്വതന്ത്രദിനാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

ഖത്തർ: തൃശൂർ ജില്ലയിലെ മന്ദലാംകുന്ന് നിവാസികളുടെ പ്രവാസി സംഘടനയായ ഖത്തർ മന്ദലാംകുന്ന് വെൽഫെയർ അസ്സോസിയേഷൻ വെള്ളിയാഴ്ച്ച അൽ മാമുറ ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് ഓണാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു.ചടങ്ങിൽ ലോക കേരള സഭാ അംഗം ശ്രീ അബ്ദുൽ റഊഫ് കൊണ്ടോട്ടി മുഖ്യാതിഥിയായും ഉദ്ഘാടനവും നിർവ്വഹിച്ചു. സെക്രട്ടറി അർഷാദ് എം.സി സദസ്സിനെ സ്വാഗതം ചെയ്തു. തൃശൂർ ജില്ലയിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ എ.എം. ബാദുഷ അധ്യക്ഷത വഹിച്ചു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും പരിപാടികൾ നടന്നു. ആദിൽ റഷീദ്, ഇ. എച്ച് മുസ്താഖ്, താഹ ജമാൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments