Friday, September 20, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാടുകളി ആരംഭിച്ചു; ഇന്ന് കാളിയമർദനം കളി

ഗുരുവായൂർ: ക്ഷേത്രത്തിൽ മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ രാത്രി കൃഷ്ണനാട്ടം വഴിപാടുകളി അവതാരം കഥയോടെ ആരംഭിച്ചു. 620 ഭക്തരാണ് അവതാരംകളി ശീട്ടാക്കിയിരുന്നത്. അവതാരകൃഷ്ണനും ബലരാമനുമായി നിറഞ്ഞാടിയ ഹരിശങ്കറിനെയും കൈലാസ് നാഥനെയും ഭക്തർ അനുമോദിച്ചു. ഇരുവരുടെയും അരങ്ങേറ്റംകൂടിയായിരുന്നു ഇന്നലെ. കളിയോഗം ആശാൻ സേതുമാധവനായിരുന്നു കംസൻ. വസുദേവരായി വേണുഗോപാലനും ദേവകിയായി പ്രശാന്തും യശോദയായി വിഷ്ണുവും പൂതനയായി അരവിന്ദനും വേഷമണിഞ്ഞു. ഈ ഒരു കളിയിൽനിന്നുതന്നെ ദേവസ്വത്തിന്‌ റെക്കോഡ് വരവാണ് ലഭിച്ചത്. 22,71000 രൂപ. ഇന്ന് കാളിയമർദനം കളിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments