Sunday, November 10, 2024

ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പുരയിലേക്ക്‌ യുവാവ് ബൈക്ക് ഓടിച്ചു കയറ്റിയ സംഭവം: പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

ഗുരുവായൂർ: അതിസുരക്ഷയുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പുരയിലേക്ക്‌ യുവാവ് ബൈക്ക് ഓടിച്ചു കയറ്റിയതിൽ പോലീസുകാരുടെ പേരിൽ നടപടി ഉണ്ടാകും. പോലീസുകാരുടെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ചായിരുന്നു യുവാവ് ബൈക്കിലെത്തിയത്. ഇത് കനത്ത സുരക്ഷാവീഴ്ചയായി ദേവസ്വം കണ്ടെത്തി. പോലീസിനോടും സെക്യൂരിറ്റി ഉദ്യോഗസ്ഥരോടും വിശദീകരണം തേടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കുമായി വന്ന കണ്ടാണശ്ശേരി ആളൂർ ആറംപുറ്റിയിൽ പ്രണവി (31)നെ രാത്രിതന്നെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ചാവക്കാട് കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. സുരക്ഷാപാളിച്ച ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും സംഭവം അന്വേഷിക്കാൻ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയെന്നും ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments