Tuesday, June 24, 2025

കെ കെ വത്സരാജ് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂർ: സിപിഐ ജില്ലാ സെക്രട്ടറിയായി കെ കെ വത്സരാജിനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാംതവണയാണ് വത്സരാജ് സെക്രട്ടറിയാകുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ വത്സരാജ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിൽ നിന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നത്.പത്തു വർഷം ഗുരുവായൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചതിനു ശേഷം 1997ൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി. സി എൻ ജയദേവൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു ജില്ലാ സെക്രട്ടറിയായി. 1999മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ്. ചാവക്കാട് ഫർക്ക ചെത്തു തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, കൃഷ്ണനാട്ടം എപ്ലോയീസ് അസോസിയേഷൻ, ഗുരുവായൂർ ദേവസ്വം കീഴ്ശാന്തി യൂണിയൻ എന്നിവയുടെ ഭാരവാഹിയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments