Sunday, February 22, 2026

ബസ് കാലിൽ കയറിയിറങ്ങി; കാന നിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നയാൾക്ക് ഗുരുതര പരിക്ക്

തൃശൂർ: ബസ് കാലിൽ കയറിയിറങ്ങി റോഡരുകിൽ നിൽക്കുകയായിരുന്നയാൾക്ക് ഗുരുതര പരിക്ക്. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. മുതുവറയിൽ രാവിലെയാണ് അപകടം. ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ചന്ദ്രശേഖരൻ. ജോലിയുടെ ഭാഗമായി റോഡിന്റെ വശത്ത് നിൽക്കുമ്പോഴായിരുന്നു ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments