Friday, September 20, 2024

ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരത്തിന് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂര്‍: ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പഠന ശിബിരത്തിന് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ സത്യ ഇൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പഠന ശിബിരം പട്ടിക മോർച്ച ദേശീയ പ്രസിഡണ്ടും രാജ്യസഭ എം.പിയുമായ സമീർ ഒറാൺ ഉദ്ഘാടനം ചെയ്തു. പട്ടിക മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയാറ അധ്യക്ഷത വഹിച്ചു. പട്ടിക മോർച്ച ദേശീയ ജനറൽ സെക്രട്ടറിയും മഹാരാഷ്ട്ര എം.പിയുമായ അശോക്, ജനറൽ സെക്രട്ടറിമാരായ പ്രമോദ് കുമാർ ഒറ്റപ്പാലം, സുകുമാരൻ എന്നിവർ സംസാരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 30ന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments