Friday, September 20, 2024

“‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101 ശതമാനം വിശ്വസിക്കാം’; ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ”

മലപ്പുറം: കെ.കെ ശൈലജ എം.എല്‍.എയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101 % എന്നായിരുന്നു കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് കാണാം…

https://fb.watch/f68wRpqDLi/

കഴിഞ്ഞദിവസം നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൻതോതിൽ ചർച്ചകൾക്കിടയാക്കിയിരുന്നു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments