ഗുരുവായൂർ: കൃഷ്ണനാട്ടം വേഷം ആശാൻ എം.വി ഉണ്ണികൃഷ്ണന് ഗുരുവായൂരിൽ പൗരാവലി സ്നേഹാദരം നൽകി. അഡ്വ. രവിചങ്കത്ത് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പൈതൃകം സെക്രട്ടറി മധു കെ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്രാചാര ക്ഷേമസമിതി ചെയർമാൻ ശ്രീകുമാർ പി നായർ, ഓട്ടൂർ അനുസ്മരണ സമിതി കൺവീനർ എ രാധാകൃഷണൻ, പാനയോഗം കോഡിനേറ്റർ ബാലൻ വാറണാട്ട്, തിരുവെങ്കിടം എൻ എസ്.എസ് കരയോഗം പ്രസിഡണ്ട് വി ബാലകൃഷ്ണൻ നായർ, ദിനവാർത്താ കോഡിനേറ്റർ മുരളി വടക്കൂട്ട്, പുരാതന തറവാട്ട് കൂട്ടായ്മ ജോയിൻ്റ് സെക്രട്ടറി മുരളി അകമ്പടി, സീനിയർ സിറ്റിസൺ സാരഥി കെ.കെ വേലായുധൻ, മാധ്യമ പ്രവർത്തകൻ ശശി വല്ലാശ്ശേരി എന്നിവർ സംസാരിച്ചു.