Friday, September 20, 2024

സി.സി.സിയുടെ പേരു മാറ്റം; ഭാർഗ്ഗവൻ പള്ളിക്കരയോടുള്ള അവഹേളനമെന്ന് സാംസ്കാരിക പ്രവർത്തക കൂട്ടായ്മ

ചാവക്കാട് കൾച്ചറൽ സെൻ്ററിന്റെ (സി.സി.സി) പേര് ക്രിയേറ്റീവ് കൾച്ചറൽ സെൻ്റർ(സി.സി.സി) എന്നാക്കി മാറ്റിയത് സിസിയുടെ നെടുംതൂണായിരുന്ന അന്തരിച്ച ഭാർഗ്ഗവൻ പള്ളിക്കരയോടുള്ള അവഹേളനമാണെന്ന് സാംസ്കാരിക പ്രവർത്തക കൂട്ടായ്മ ആരോപിച്ചു. ചാവക്കാട് കൾച്ചറൽ സെൻ്ററിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഭാർഗ്ഗവൻ പള്ളിക്കര മാസ്റ്റർ സി.സി.സിക്കു വേണ്ടി 50 ൽ പരം വർഷം പ്രതിമാസം നാടകവും വർഷത്തിൽ നാടക മത്സരവും സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ ചാവക്കാട് കൾച്ചറൽ സെൻ്റർ എന്നായിരുന്ന സംഘടനയുടെ പേര്. എന്നാൽ ഭാർഗവൻ മാസ്റ്ററുടെ മരണ ശേഷം ഇപ്പോൾ ക്രിയേറ്റീവ് കൾച്ചറൽ സെൻ്റർ എന്നാക്കി കൊണ്ടുള്ള പേര് മാറ്റം ചില വ്യക്തികളുടെ താല്പര്യ മൂലമാണ്. ഭാർഗ്ഗവൻ പള്ളിക്കര എന്ന വലിയ കലാകാരനോടും അദ്ദേഹം ജീവശ്വാസം പോലെ കൊണ്ടു നടന്ന ചാവക്കാട് കൾച്ചറൽ സെൻ്ററിനോടുമുള്ള അവഹേളനമാണെന്ന് ഈ തീരുമാനത്തിലൂടെ പ്രകടമാകുന്നതെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി തൈപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ ഗുരുവായൂർ, സി.വി സുരേന്ദ്രൻ, കെ നവാസ്, കെ.എസ് ബാബുരാജ്, നൗഷാദ് അലി, ഹക്കീം ഇംമ്പാർക്ക്, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments