Saturday, January 10, 2026

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് ശ്വാസംമുട്ടി മരിച്ചു

പൂപ്പാറ (ഇടുക്കി) : ഇടുക്കിയിൽ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിച്ചത്. കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി.

വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെടുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്  ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.  മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍കോളജിലേയ്ക്ക് മാറ്റി

RELATED ARTICLES
- Advertisment -

Most Popular

Recent Comments