Saturday, November 23, 2024

ഗുരുവായൂർ ക്ഷേത്ര ദർശനം: ദർശനത്തിന് പ്രത്യേക പരിഗണന നൽകുന്ന ബോർഡ് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് ഗുരുവായൂർ ക്ഷേത്രദർശനത്തിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന നോട്ടീസ് ബോർഡ് ക്ഷേത്രം ഓഫീസിന് മുന്നിൽ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പരിഗണന ആവശ്യമുള്ളവർ ക്ഷേത്രത്തിനുള്ളിലുള്ള ഗോപുരം ഓഫീസുമായി ബന്ധപ്പെടണമെന്ന വിവരം നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന മകനൊപ്പം രക്ഷിതാക്കൾക്ക് ദർശനം അനുവദിച്ചില്ലെന്ന പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. ചെന്നൈ സ്വദേശി കൃഷ്ണമൂർത്തി ശിവകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ റിപ്പോർട്ട് സമർപ്പിച്ചു. വൈശാഖ കാലത്താണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പതിനായിരക്കണക്കിനാളുകൾ ഭഗവത് ദർശനത്തിന് മണിക്കൂറുകളോളം വരിനിന്നതു കൊണ്ടാണ് പരാതി നൽകിയ രക്ഷകർത്താക്കൾക്ക് അവരുടെ മകനൊപ്പം ദർശനത്തിന് അനുമതി നൽകാത്തതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കും കാൻസർ രോഗികൾക്കും പ്രത്യേക പരിഗണന നൽകും. പരിഗണന ആവശ്യമുള്ളവർ ഗോപുരം ഓഫീസിന് താഴെയെത്തി വിവരമറിയിക്കണം. പ്രത്യേക സാഹചര്യങ്ങളിൽ രോഗിക്കൊപ്പം 2 പേർക്ക് കൂടി ദർശനം അനുവദിക്കും. എന്നാൽ ഇത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments