Saturday, November 23, 2024

കേരള പ്രവാസി സംഘം ആറാം സംസ്ഥാന സമ്മേളനം: പുന്നയൂർ മേഖല കുടുംബ സംഗമം നടന്നു

പുന്നയൂർ: തൃശൂർ റീജിയണൽ തിയ്യറ്ററിൽ നാളെ ആരംഭിക്കുന്ന കേരള പ്രവാസി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുന്നയൂർ മേഖല കുടുംബ സംഗമം നടന്നു. അകലാട് അൽ-സാക്കി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പ്രവാസി സംഘം ഏരിയ പ്രസിഡന്റ് എം.എ അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. മജീദ് നരിയിന്മേൽ അധ്യക്ഷത വഹിച്ചു. വി.കെ ഇർഷാദ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടനാ വിഷയങ്ങളും ക്ഷേമനിധി ആനുകൂല്യങ്ങളെ കുറിച്ചും ജില്ലാ എക്സിക്യുട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ ‘തിരിച്ച് വരുന്ന പ്രവാസികളുടെ പുരധിവാസവും, നോർക്ക ആനുകൂല്യങ്ങളും’ എന്നതിനെ കുറിച്ചും
സംസാരിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വിസുരേന്ദ്രൻ, സി.പി.എം പുന്നയൂർ ലോക്കൽ സെക്രട്ടറി വി സമീർ, വൈസ് പ്രസിഡന്റ് സലീന നാസർ എന്നിവർ സംസാരിച്ചു. ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുള്ള കുട്ടി പുന്നയൂർ, മേഖല മുൻ പ്രസിഡന്റ് ടി.കെ ഖാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പുന്നയൂർ നോർത്ത് മേഖല ട്രഷറർ എം.എൽ മൊയ്ദുട്ടി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments