ഗുരുവായൂർ: താൻ പൂർണ്ണ പരാജയമാണെന്നുള്ള വസ്തുത പൊതു സമൂഹം മനസ്സിലാക്കിയതിലുള്ള ജ്യാള്യത മറക്കാനാണ് സുരേഷ് ഗോപിക്കെതിരെ എൻ.കെ അക്ബർ എം.എൽ.എ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു.
ഗുരുവായൂർ ക്ഷേത്ര നഗരിയിലേക്ക് വരുന്ന ജനങ്ങൾ അനുഭവിക്കുന്ന ദുരിതയാത്രക്ക് നാളിതുവരെ പരിഹാരം കാണാൻ സാധിക്കാത്ത എം.എൽ.എ അടക്കമുള്ളവരുടെ കഴിവുകേട് കാരണമാണ് ജനകീയ മുന്നേറ്റത്തിന് സുരേഷ് ഗോപി രംഗത്തിറങ്ങിയത്..
ഗുരുവായൂരിലെ റോഡുകളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ഭക്തരെ തെരുവ് നായ്ക്കൾ കടിച്ചുകീറുകയും ചെയ്തിട്ട് തിരിഞ്ഞു നോക്കാത്ത എം.എൽ.എ ക്ക് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ എന്ത് അർഹതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഗുരുവായൂരിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന പല പദ്ധതികളും ഗുരുവായൂർ ക്ഷേത്രനഗരിക്ക് കേന്ദ്ര സർക്കാർ നൽകിയതാണെന്നുള്ള വസ്തുത എം.എൽ.എ മറച്ചുവെക്കുന്നത് രാഷ്ട്രീയ അന്ധത മൂലമാണെന്നും
അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.