Sunday, November 24, 2024

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം മദ്ദളം കലാകാരന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന് സമ്മാനിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം പ്രശസ്ത മദ്ദളം കലാകാരന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന് സമ്മാനിച്ചു. 55,555 രൂപയും ശ്രീ ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വര്‍ണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് സമ്മാനിച്ചത്. ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ അധ്യക്ഷനായി. നിയമസഭാ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എന്‍.കെ അക്ബര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.ആര്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റിയംഗം കെ.കെ ഗോപാലകൃഷ്ണന്‍, പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാവ് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ മറുപടി പ്രസംഗം നടത്തി. ഭരണ സമിതി അംഗം മനോജ് ബി നായര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ കെ.പി വിനയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തില്‍ പഞ്ചമദ്ദള കേളി അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments