ചാവക്കാട്: വിവര സാങ്കേതിക വിദ്യയും മഹല്ലുകളിൽ ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളും മഹല്ലിന്റെ ശാക്തീകരണത്തിനു ഉപയോഗപ്പെടുത്താൻ മഹല്ല് ഖത്തീബുമാരും കമ്മിറ്റികളും മുന്നോട്ട് വരണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് എ.വി അബൂബക്കർ ഖാസിമി പറഞ്ഞു. എസ്.എം.എഫ് ചാവക്കാട് മേഖല മഹല്ല് സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണത്തല ദാറുത്ത അലീം മദ്രസയിൽ നടന്ന സംഗമത്തിൽ ചാവക്കാട് മേഖല എസ്.എം.എഫ് പ്രസിഡണ്ട് പി.എ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സ്വദേശി ദർസ്സ്, പ്രീ മേരിറ്റയിൻ ക്ലാസ്സ് തുടങ്ങിയ വിശയങ്ങളെ കുറിച്ചു എസ്.എം.എഫ് ജില്ലാ ട്രഷറർ ഡോക്ടർ സി.കെ കുഞ്ഞി തങ്ങൾ ക്ലാസ്സെടുത്തു. എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി കരീം ഫൈസി പൈങ്കണ്ണിയൂർ മുഖ്യ പ്രഭാഷണം നടത്തി. സലാം ദാരിമി ബ്രഹ്മക്കുളം ,സഫ് വാൻ റഹ്മാനി, കെ.എച്ച് ഇഖ്ബാൽ, ആർ എസ് മുഹമ്മദ് മോൻ, കെ.വി അബ്ദുൽ മജീദ് ഹാജി, ബഷീർ ചെമ്പുട്ടായിൽ വന്മേനാട്, പി.കെ ഷാഫി എന്നിവർ സംസാരിച്ചു.