പാലക്കാട്: പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരെയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ആർ.പി.എഫ്. സംഘം പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടകളിലൊന്നാണ് ഇതെന്നും ആർ.പി.എഫ്. പറഞ്ഞു. പ്രതികളെ തുടർനടപടികൾക്കായി എക്സൈസിന് കൈമാറും.