Saturday, June 28, 2025

ബൈക്ക് കുഴിയിൽ വീണ് എസ്.ഐക്ക് പരിക്കേറ്റു

കായംകുളം:  റോഡിലെ കുഴിയെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയാകുന്നതിനിടെ ബൈക്ക് കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണാണ്  എസ്ഐക്ക് പരിക്കേറ്റത്. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉദയകുമാറിന്‍റെ ബൈക്ക് കൃഷ്ണപുരത്തെ കുഴിയിൽ വീഴുകയായിരുന്നു.

ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു. എന്നാല്‍, പിന്നീട് വേദന കലശലായതോടെ എസ്ഐ വീണ്ടും ചികിത്സ തേടി. എകസ്റേയില്‍ കാലിന് പൊട്ടലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments