Saturday, January 10, 2026

നവജാതശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്നു; പുറത്തറിഞ്ഞത് അവശയായ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍

ഇടുക്കി: പ്രസവിച്ച ഉടനെ നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. മാതാവിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം. കുളിമുറിയില്‍ നവജാതശിശുവിന്റെ ശരീരം വെള്ളമടങ്ങിയ ബക്കറ്റില്‍ കാണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒരു മാസം മുന്‍പ് മാത്രമാണ് യുവതി താമസത്തിന് എത്തിയത്. അപ്പോള്‍ മുതല്‍ ഇവര്‍ ഗര്‍ഭിണിയോണോ എന്ന് സമീപവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. പ്രദേശത്തെ ആശാ വര്‍ക്കര്‍ ഉള്‍പ്പെടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇവര്‍ നിഷേധിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ അവശനിലയിലായ യുവതിയെ ഭര്‍ത്താവ് കണ്ടെത്തുകയും വീട്ടുടമയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ ശേഷം പ്രസവിച്ചുവെന്ന വിവരം അറിയിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയായിരുന്നെന്ന് ഭര്‍ത്താവ് പോലും അറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments