Friday, September 20, 2024

ഹാഷിഷ് ഓയിലുമായി മദ്രസ അദ്ധ്യാപകനും സുഹൃത്തും അറസ്റ്റിൽ

കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ ഹാഷിഷ് ഓയിലുമായി മദ്രസ അദ്ധ്യാപകനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പേബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകൻ മാപ്പിളക്കുളത്ത്
ഫൈസൽ (23), അണ്ടുരുത്തി ശ്രീജിത്ത് (23) എന്നിവരാണ് ഇന്ന് പിടയിലായത്.
ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. എസ്.ഐ ബിജു, ക്രൈം സ്ക്വാഡ് എസ്.ഐ പി.സി സുനിൽ, എ.എസ്.ഐമാരായ സി.ആർ പ്രദീപ്, ജോസി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് വി. ദേവ്, ലിജു ഇയാനി, മിഥുൻ ആർ. കൃഷ്ണ, നിഷാന്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments