Friday, September 20, 2024

യൂത്ത് കോൺഗ്രസ്സ് പുന്ന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് പുന്ന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിബിൽ ദാസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാവ് സഞ്ജിത് സുധീർ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് കൗൺസിലർ ഷാഹിത മുഹമ്മദ്‌, ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി ഷക്കീർ, ബൂത്ത്‌ പ്രസിഡന്റ്‌ പ്രമോദ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മുസമ്മിൽ, ഷാഫി, അനീസ്, സത്യപ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments