Friday, September 20, 2024

വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; തൃശൂർ സ്വദേശിക്ക് നഷ്ടപെട്ടത് 24,000 രൂപ

തൃശൂർ: വൈദ്യുതി ബില്ലടച്ചില്ലെന്നു പറഞ്ഞ് ഫോൺ ഷെയറിങ് ആപ് ഡൗണ് ലോഡ് ചെയ്യിച്ച് യുവാവിന്റെ 24,000 രൂപ നഷ്ടപ്പെട്ടു. തൃശൂർ പാട്ടുരായ്ക്കൽ സ്വദേശിയാണ് കമ്പളിപ്പിക്കപ്പെട്ടത്. തൃശൂർ സൈബർ സെല്ലിൽ പരാതി നൽകി. സ്വന്തമായി വൈദ്യുതി വിതരണ ലൈസൻസിയുള്ള തൃശൂർ കോർപറേഷൻ പരിധിയുൾപ്പെടുന്ന പ്രദേശത്താണ് തട്ടിപ്പ് നടന്നത്. ബിൽ അടക്കാൻ കുടിശ്ശികയുണ്ടായിരുന്ന യുവാവിനെ ഉടൻ പണമടച്ചില്ലെങ്കിൽ ഇന്ന് രാത്രി 9:30 വൈദ്യുതി വിഛേദിക്കുമെന്ന മുന്നറിയിപ്പ് എസ്.എം.എസ് വഴിയാണ് കെണിയിൽ കുടുക്കിയത്. എസ്.എം.എസിൽ കാണിച്ച ഇലക്ട്രിസിറ്റി കെ.എസ്.ഇ.ബി തിരുവനന്തപുരം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സന്തോഷ് സുബ്രഹ്മണ്യൻ എന്ന് പരിചയപ്പെടുത്തി ഇംഗ്ലീഷിലാണ് സംസാരിച്ചത്. കോർപറേഷൻ വൈദ്യുതിയാണെന്ന് പറഞ്ഞെങ്കിലും കോർപറേഷന് വൈദ്യുതി നൽകുന്നത് കെ.എസ്.ഇ.ബിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇപ്പോൾ തന്നെ പണമടക്കാമെന്ന് പറഞ്ഞ മൊബൈൽ ഷെയറിങ് ” ടീം വിവർ ഇൻസ്റ്റാൾ ചെയ്യിച്ച് മൊബൈലിന്റെ നിയന്ത്രണം മറുവശത്തെ വ്യക്തി ഏറ്റെടുത്തു.
തുടർന്ന് മൊബൈൽ നമ്പറിൽ 20 രൂപക്ക് റീചാർജ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത ഉടൻ അക്കൗണ്ടിലുണ്ടായിരുന്ന പണം പിൻവലിക്കുകയുമായിരുന്നു.
20 രൂപയുടേതാണെന്ന് കരുതി ഒ.ടി.പി ഷെയർ ചെയ്തതോടെ കബളിപ്പിക്ക അക്കൗണ്ടിൽ ആകെ യുണ്ടായിരുന്ന 32,000 രൂപയിൽ നിന്ന് 24,000 രൂപ പിൻവലിക്കപ്പെട്ടു. സംശയം തോന്നി
ടെലിഫോൺ സംഭാഷണം അവസാനി പ്പിച്ചു നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിഞ്ഞത്. സൈബർ പോലീസിന് പരാതി നൽകി.
കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യുമർ നമ്പർ നടക്കേണ്ട തുക, അടക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അകൗണ്ട് വിവരങ്ങളോ ഒ.ടി.പിയോ ഒരു ഘട്ടത്തിലും ആവശ്യപ്പെടില്ല.
വ്യാജ സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments