പുന്നയൂർ: മുസ്‌ലിം ലീഗിന് ആരും പുരോഗമനത്തിന്റെ ക്ലാസ്സ് എടുക്കേണ്ടതില്ലെന്ന് ഡോ. എം കെ മുനീർ എം.എൽ .എ. സീതി സാഹിബ് അക്കാദമിയ പാഠശാല ജില്ലതല ഉദ്ഘാടനം പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനം ആരാജകത്വമാകണം എന്ന് വിശ്വസിക്കുന്നവരല്ല തങ്ങൾ. അരാജകത്വത്തെ പുരോഗമനം, പരിഷ്‌കാരം, സ്ത്രീ-പുരുഷസമത്വ സാക്ഷാത്കാരം എന്നൊക്കെ സംഘടിതമായി പ്രചരിപ്പിക്കുകയാണെന്നും സി.പി.എമ്മാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാഠശാല ജില്ല ഒബ്സർവർ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ.എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഭാരവാഹികളായ എ.വി അലി, അഷ്കർ കുഴിങ്ങര, പി.ജെ ജെഫീഖ്, ആർ.വി ബക്കർ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കുഞ്ഞുമുഹമ്മദ്, എസ് ടി യു ജില്ല ജനറൽ സെക്രട്ടറി വി.പി മൻസൂറലി, ലീഗ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ടി.കെ ഉസ്‌മാൻ, വി.എം മനാഫ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ബി വി സുഹൈൽ തങ്ങൾ, ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ഷാഹുൽ കെ പഴുന്നാന, ആർ.എസ് ഷക്കീർ മാസ്റ്റർ, എം.വി ഷക്കീർ, കെ.കെ ഇസ്മായിൽ, പി.എം ഹംസക്കുട്ടി, റാഫി അണ്ടത്തോട്, ടി.എ അയിഷ, എ അലികുട്ടി, കെ.കെ ഷംസുദ്ദീൻ, ടി.എം നൂറുദ്ദീൻ, പി.എ നസീർ, നിസാർ മൂത്തേടത്ത്, അഡ്വ.മുഹമ്മദ് നാസിഫ്, മുസ്തഫ കണ്ണന്നൂർ, ഹുസൈൻ എടയൂർ, അഷ്കർ കാര്യാടത്ത്, പി.കെ ഷാഫിർ പ്രസംഗിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആർ.വി അഹമ്മദ് കബീർ ഫൈസി സ്വാഗതവും പാഠശാല പഞ്ചായത്ത് ഒബ്സർവർ ബാദുഷ കിഴക്കയിൽ നന്ദിയും പറഞ്ഞു.