Sunday, January 11, 2026

കടലിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കരയ്‌ക്കെത്തിക്കാനായില്ല; വീണ്ടും ഒഴുക്കിൽപ്പെട്ടു

ചാവക്കാട്: കടലിൽ കാണാതായ 2 മത്സ്യത്തൊഴിലാളികളുടേതെന്നു സംശയിക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും കരയ്‌ക്കെത്തിക്കാനായില്ല. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരയ്ക്കെത്തിക്കാനായി ബോട്ടുകൾ പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും മൃതദേഹങ്ങൾ വീണ്ടും ഒഴുക്കിൽപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് വള്ളം മറിഞ്ഞ് കടലിൽ കാണാതായ തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയമുണ്ട്. രണ്ടു ദിവസമായി ഹെലികോപ്റ്ററിലും കപ്പലിലും ബോട്ടിലുമായി വിവിധ സംഘങ്ങൾ ഇവർക്കായി തിരച്ചിൽ നടത്തി വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments