Friday, September 20, 2024

ചാവക്കാട് കടപ്പുറം അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിൽ അകപ്പെട്ടു

ചാവക്കാട്: കടപ്പുറം അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിൽ അകപ്പെട്ടു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. സുനിൽ, വർഗീസ് തുടങ്ങിയവരാണ് നീന്തിക്കയറിയത്. മറ്റു മൂന്നു പേർ കടലിൽ തന്നെ കുടുങ്ങി കിടക്കുകയാണ്.

വീഡിയോ വാർത്ത

തൊഴിലാളികളെ കാണുന്നുണ്ടെങ്കിലും ശക്തമായ തിരമാലകളെ തുടർന്ന് രക്ഷാപ്രവർത്തനം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. നീന്തിക്കയറിയ തൊഴിലാളികളെ ഷാ ആംബുലൻസ്, ചാവക്കാട് റിപ്പോർട്ട്‌ ആംബുലൻസ് എന്നിവർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating……

RELATED ARTICLES
- Advertisment -

Most Popular

Recent Comments