Saturday, November 23, 2024

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലക്കും സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി ഫിഷറീസ് വകുപ്പ്

ചാവക്കാട്: ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകുവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി. ഈ സാഹചര്യത്തിൽ ആഗസ്റ്റ് 1 രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ
അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments