Friday, November 22, 2024

ഫേസ്ബുക്കിൽ ബന്ധം സ്ഥാപിച്ച് സ്ത്രീയുടെ പണം തട്ടി; പ്രതി നൈജീരിയൻ സ്വദേശി പിടിയിൽ

പാലക്കാട്: ഓൺലൈനായി പണം തട്ടിയ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പോലിസ് അറസ്റ്റ് ചെയ്തു.കൂറ്റനാട് സ്വദശിയുടെ 22 ലക്ഷം രൂപ തട്ടിയ പ്രതി റിമൈൻഡ് ഉനീയ ആണ് ദില്ലിയിൽ വച്ചു പിടിയിൽ ആയത്, 

2021 നവംബറിലാണ് ഓൺലൈൻ തട്ടിപ്പ്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി റമൈൻഡ് ഉനീയ അടുത്തപ്പിലാകുന്നത്. അമേരിക്കയിൽ ജോലി എന്നായിരുന്നു പറഞ്ഞത്. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെന്ന് പലപ്പോഴായി പ്രതി പറഞ്ഞിരുന്നു. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഉനീയ പണം തട്ടാനായി കളവ് നിരത്തി.  ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

സൌത്ത് ഡിലിയിലെ രാജു പാർക്കിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിൽ ഉണ്ട്. വെബ്സൈറ്റ് ഡോമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലി എന്നാണ് പൊലീസിനെ അറിയിച്ചത്.  സിഐ എപ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments