Friday, March 13, 2026

ആര്‍.എസ്.എസിനെയും എസ്.ഡി.പി.യെയും പിണറായി പാലൂട്ടി വളര്‍ത്തുകയാണെന്ന് രമേഷ് ചെന്നിത്തല

ചാവക്കാട്: ആര്‍.എസ്.എസിനെയും എസ്.ഡി.പി.യെയും പിണറായി പാലൂട്ടി വളര്‍ത്തുകയാണെന്ന് രമേഷ് ചെന്നിത്തല. പുന്ന നൗഷാദിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കേരളത്തില്‍ മത തീവ്രവാദം വളര്‍ത്തുകയാണ്. ഒരു വര്‍ഗീയ വാദികളുമായുള്ള കൂട്ടുകെട്ടും, സഹായവും യു.ഡി.എഫിന് ഇല്ലെന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷഫീര്‍ മുഖ്യപ്രഭാഷണം നടത്തി. സി.എ ഗോപപ്രതാപന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, അബൂബക്കർ ഹാജി, ജോസഫ് ചാലിശേരി, വേണു ഗോപാല്‍, എം.വി ഹൈദ്രലി, ഉമ്മര്‍ മുക്കണ്ടത്ത്, പി യതീന്ദ്രദാസ്, എ അലാവുദ്ധീന്‍, സി മുസ്താഖലി, മിസ്‌റിയ മുസ്താഖലി, ബീന രവിശങ്കര്‍, കെ.വി ഷാനവാസ്, കെ.ജെ ചാക്കോ എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments