ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കലാ കായിക സാംസ്കാരിക വേദിയുടെ പൊതുയോഗം ഇന്ന് നടന്നു. പ്രസിഡന്റ് പി.എ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എ സെയ്തുമുഹമ്മദ് സംസാരിച്ചു 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എ ഫൈസൽ (പ്രസിഡന്റ്) കെ.എച്ച് ഫാസിൽ (വൈസ് പ്രസിഡന്റ്), കെ.എച്ച് മുജീബ് (സെക്രട്ടറി), കെ.എ. സുഹൈൽ (ജോയിന്റ് സെക്രട്ടറി), കെ.എസ് ഷംനാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു എ.എൻ പ്രണവ് സ്വാഗതവും കെ.എച്ച് മുജീബ് നന്ദിയും പറഞ്ഞു.