Friday, September 20, 2024

ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു

ചാവക്കാട്: സി.പി.എം തെക്കൻ പാലയൂർ ബ്രാഞ്ച് സെക്രട്ടറിയും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയുമായിരുന്ന ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും കരാട്ടെ തൈക്കോണ്ടോ മത്സരത്തിൽ സംസ്ഥാന അവാർഡ് ജേതാവ് ഉത്തര ബിനോജിനെയും ആദരിച്ചു.

ആദരിക്കൽ ചടങ്ങ് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറി നിഖിൽ മുഹമ്മദ് സ്വാഗതം പറഞ്ഞു.  പി കെ സലിം, കെ.ബി നവാസ്, എൻ.എ അബൂബക്കർ, ഷാഹിന സലീം, വി സുധീർ എന്നിവർ സംസാരിച്ചു. പി.കെ സനൽ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments