Friday, September 20, 2024

ഗുരുവായൂർ ആനക്കോട്ടയിൽ വീണ്ടും ആനയിടഞ്ഞു; ചങ്ങലപ്പൊട്ടിച്ച ആനയെ മയക്കുവെടിവെച്ച് തളച്ചു

ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയിൽ വീണ്ടും ആനയിടഞ്ഞ് ചങ്ങലപ്പൊട്ടിച്ചു. ആനയെ മയക്കുവെടിവെച്ച് തളച്ചു. മദപ്പാടിൽ തളച്ചിരുന്ന ഒറ്റ കൊമ്പന്‍ ചന്ദ്രശേഖരനാണ് ചങ്ങലപ്പൊട്ടിച്ച് പ്രകോപിതനായത്. മുന്‍കാലിലെ ചങ്ങല പൊട്ടിച്ച് പിൻകാലിലെ ചങ്ങല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ദേവസ്വം വെറ്ററിനറി സർജൻ ഡോ.കെ.വിവേക് മയക്കുവെടി െവച്ച് തളക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ചന്ദ്രശേഖരനെ തെക്കേ പറമ്പിലായിരുന്നു തളച്ചിരുന്നത്. മുൻ കാലിലെ ചങ്ങല പൊട്ടിച്ചതിനുശേഷം പട്ടയും മറ്റ് മാലിന്യങ്ങളുമടക്കം വലിച്ചെറിയുകയും പിൻകാലിലെ ചങ്ങലയും പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുന്നതിന് മുമ്പേ ആനയെ മയക്കുവെടി വെച്ച് തളക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മദപ്പാടിലായിരുന്ന ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments